Latest NewsNewsIndia

പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെതിരെ ശക്തമായ പ്രതിഷേധം

അസമിലാണ് മിണ്ടാപ്രാണിയോടുള്ള ക്രൂരത നടന്നത്

ഗുവാഹത്തി: പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെതിരെ ശക്തമായ പ്രതിഷേധം. അസമിലാണ് മിണ്ടാപ്രാണിയോടുള്ള ക്രൂരത നടന്നത്. പ്രതിയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 25 കാരനായ സ്വദേശി ഹലിം ആണ് പശുക്കിടാവിനെ പീഡിപ്പിച്ചത്.

Read Also:ഇന്ദ്രാണി മുഖര്‍ജി ജയില്‍ മോചിതയായി

കഴിഞ്ഞ ദിവസം ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഈ യുവാവിനാണ് പ്രദേശത്തെ ജലവിതരണത്തിന്റെ ചുമതലയെന്ന് നാട്ടുകാര്‍ പറയുന്നു. അതിനാല്‍, നാട്ടുകാരാണ് ഇയാള്‍ക്ക് താമസ സ്ഥലം നല്‍കിയത്. ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഇവിടേയ്ക്ക് ഹലിം പശുക്കിടാവുമായി എത്തുന്നത് സമീപവാസിയായ കുട്ടി കാണുകയും, വിവരം രക്ഷിതാക്കളോട് പറയുകയുമായിരുന്നു. ഇവര്‍ സ്ഥലത്ത് എത്തി നോക്കിയപ്പോള്‍ ഹലിം പശുവിനെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് പറയുന്നു. ഉടനെ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button