Latest NewsNewsIndia

‘പ്രാദേശിക ഭാഷകൾ ഭാരതീയരുടെ ആത്മാവ്’: ഹിന്ദിയെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് പ്രധാനമന്ത്രി

ജയ്പൂർ: ഹിന്ദി ഭാഷാ വിവാദത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും പ്രാദേശിക ഭാഷകൾ ഭാരതീയരുടെ ആത്മാവ് ആണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബി.ജെ.പി എല്ലാ ഭാഷകളെയും ഒരുപോലെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ വിവാദത്തിൽ അമിത് ഷായെ അദ്ദേഹം തിരുത്തുകയും ചെയ്തു. വീഡിയോ കോൺഫറൻസിങ് വഴി ജയ്പൂരിൽ നടന്ന ബി.ജെ.പിയുടെ ദേശീയ ഭാരവാഹി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭരണത്തിന്റെ എട്ട് വർഷം രാജ്യത്തിന്റെ സന്തുലിത വികസനം, സാമൂഹിക നീതി, സാമൂഹിക സുരക്ഷ എന്നിവയ്‌ക്കായി സമർപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2014 ന് ശേഷം സർക്കാരിന്റെ വിതരണ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സർക്കാരിന്റെ ക്ഷേമ നടപടികളിൽ നിന്ന് ദരിദ്രരും അർഹതയുള്ളവരുമായ ഒരു ഗുണഭോക്താവും പുറത്താകുന്നില്ലെന്ന് ഉറപ്പാക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read:ആര്‍ത്രൈറ്റിസ് മാറാൻ അവക്കാഡോ

‘ഈ മാസം എൻ.ഡി.എ സർക്കാർ എട്ട് വർഷം പൂർത്തിയാക്കും. ഈ എട്ട് വർഷം പ്രമേയങ്ങളുടെയും നേട്ടങ്ങളുടേതുമാണ്. ഈ എട്ട് വർഷം സേവനത്തിനും സദ്ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടി നിലകൊണ്ടവരാണ് നമ്മൾ. ചെറുകിട കർഷകരുടെയും തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും പ്രതീക്ഷകൾ സാക്ഷാത്കരിച്ച എട്ട് വർഷമാണ് കടന്നുപോയത്. ഈ എട്ട് വർഷം രാജ്യത്തിന്റെ സന്തുലിത വികസനം, സാമൂഹിക നീതി, സാമൂഹിക സുരക്ഷ എന്നിവയുടേതായിരുന്നു. ഈ എട്ട് വർഷം അമ്മമാരുടെയും പെൺമക്കളുടെയും സഹോദരിമാരുടെയും ശാക്തീകരണത്തിനായി സമർപ്പിക്കപ്പെട്ടതാണ്’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button