Latest NewsNewsIndiaMobile PhoneTechnology

വിപണി കീഴടക്കാൻ 108 എംപി ക്യാമറയുമായി ഇൻഫിക്സ് നോട്ട് 12

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്പ്ലേയാണ് ഈ ഫോണുകൾക്ക് ഉള്ളത്

ഇൻഫിക്സ് പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് നോട്ട് 12 VIP സ്മാർട്ട്ഫോണുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. 108 മെഗാപിക്സൽ പിൻ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത. മറ്റ് സവിശേഷതകൾ പരിശോധിക്കാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്പ്ലേയാണ് ഈ ഫോണുകൾക്ക് ഉള്ളത്. 120Hz ഹൈ റിഫ്രഷ് റേറ്റ് നൽകുന്നുണ്ട്. Helio G96 പ്രൊസ്സസറുളള ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഫൂട്ട് മസാജ്

4500mAh ബാറ്ററി ലൈഫ് കാഴ്ച വെക്കുന്നുണ്ട്. കൂടാതെ, 108 മെഗാപിക്സൽ പിൻക്യാമറകൾക്ക് പുറമേ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഉണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില $ 300 ഡോളറാണ്. അതായത്, ഇന്ത്യൻ വില ഏകദേശം 23000 രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button