ErnakulamLatest NewsNewsIndiaBusiness

ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ

രണ്ട് വർഷത്തിലൊരിക്കലാണ് ഇന്ത്യാ റബർ മീറ്റ് സംഘടിപ്പിക്കുന്നത്

റബർ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ നടക്കും. ജൂലൈ 22, 23 തീയതികളിൽ കൊച്ചി ലേ മെറിഡിയനിലാണ് പരിപാടി നടക്കുക.

റബർ ബോർഡിലെയും റബർ മേഖലയിലെയും പ്രമുഖ സംഘടനകളെ അംഗമാക്കി രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യാ റബർ മീറ്റ് ഫോറം എന്ന സൊസൈറ്റിയാണ് മീറ്റ് സംഘടിപ്പിക്കുന്നത്. രണ്ട് വർഷത്തിലൊരിക്കലാണ് ഇന്ത്യാ റബർ മീറ്റ് സംഘടിപ്പിക്കുന്നത്. ഇത് ആറാമത്തെ തവണയാണ്.

Also Read: അമിത അളവിൽ ഗുളിക അകത്ത് ചെന്നു, ആശുപത്രിയിൽ നേരിട്ടെത്തി വിവരം പറഞ്ഞെങ്കിലും രക്ഷയായില്ല: യുവതിക്ക് ദാരുണാന്ത്യം

കർഷകർ, വ്യാപാരികൾ, ഉൽപന്ന നിർമ്മാതാക്കൾ, കാർഷിക ഉദ്യോഗസ്ഥർ, സാമ്പത്തികവിദഗ്ധർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ റബർ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button