KeralaLatest NewsNews

ട്രാൻസ്‌ഫോർമറിൽ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

ഇടുക്കി: ട്രാൻസ്‌ഫോർമറിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശിയായ മനു തങ്കപ്പനാണ് (40) മരിച്ചത്.

ഇലപ്പിള്ളി ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ട്രാൻസ്‌ഫോർമറിൽ നിന്ന് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button