Latest NewsNews

പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും

കോഴിക്കോട്:  മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്നാണ് റെയില്‍വേയുടെ തീരുമാനം. കോട്ടയം പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ ഇന്നലെ മുതല്‍ റദ്ദാക്കിയിരുന്നു.

എന്നാല്‍, ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് മലബാര്‍ മേഖലയില്‍ യാത്രാദുരിതം വർദ്ധിപ്പിക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്ന് മുതല്‍ ഈ മാസം 29 വരെ കോട്ടയം വഴിയുള്ള 21 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button