Latest NewsNewsIndia

രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

കോൺഗ്രസ് നേതാക്കളായ പി.ചിദംബരവും സച്ചിൻ പൈലറ്റും വീർഭൂമിയിൽ മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ചു.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആദരാഞ്ജലിയർപ്പിച്ചത്. ‘നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു’- മോദി ട്വീറ്റ് ചെയ്തു.

Read Also: സിനിമയെ വെല്ലും കൊലപാതകം: ആരാണ് ഇന്ദ്രാണി മുഖർജി? ഷീന ബോറ വധക്കേസില്‍ അവരുടെ പങ്ക്?

നേരത്തെ ഡൽഹിയിലെ വീർഭൂമിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ പി.ചിദംബരവും സച്ചിൻ പൈലറ്റും വീർഭൂമിയിൽ മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button