KeralaLatest News

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പഞ്ചായത്ത് അംഗത്തിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി

കാസർഗോഡ്: ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും കുമ്പള പഞ്ചായത്ത് അംഗവുമായി ശാന്തിപ്പള്ളം എസ്. കൊഗ്ഗുവിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനോ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനോ ഇതിലൂടെ സാധിക്കില്ല.

24 വര്‍ഷം മുന്‍പ് നടന്ന കേസില്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ഡിസംബര്‍ 20ന് ഹൈക്കോടതി 4 വര്‍ഷമായി ഇളവ് ചെയ്ത് ശിക്ഷ ശരിവച്ചു. ശിക്ഷ ഒഴിവാക്കാന്‍ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കി.

എന്നാല്‍, സുപ്രിംകോടതി ഹൈക്കോടതി വിധി ശരിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ കൊഗ്ഗുവിനെ അയോഗ്യനാക്കിയത്. 1998 ഒക്ടോബര്‍ 9നാണ് വിനു കൊല്ലപ്പെട്ടത്. ജില്ലാ കോടതി വിധിച്ച ശിക്ഷ ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിരിക്കെയാണ് കൊഗ്ഗു കുമ്പള പഞ്ചായത്ത് 14ാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ജയിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button