Latest NewsKeralaNewsBusiness

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 760 രൂപയാണ് വർദ്ധിച്ചത്

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില കുതിച്ചുയരുന്നത്. ഇന്ന് 280 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് വിപണി വില 37,640 രൂപയായി.

കുറച്ച് ദിവസങ്ങളായി സ്വർണ വിലയിൽ മാറ്റങ്ങൾ ഇല്ലെങ്കിലും കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 760 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 320 രൂപ കൂടി.

Also Read: ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. ഇന്നലെ വെള്ളി വിലയിൽ ഒരു രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button