KeralaLatest NewsNews

 യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിന് അന്ത്യശാസനം നല്‍കി അന്വേഷണ സംഘം

വിജയ് ബാബുവിന്റെ ഒളിത്താവളം ഉടന്‍ കണ്ടെത്തും, ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി പൊലീസ് ബന്ധപ്പെട്ടു

കൊച്ചി: മലയാളത്തിലെ പ്രമുഖ യുവനടിയെ പീഡിപ്പിച്ച കേസില്‍, ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിന് അന്വേഷണ സംഘത്തിന്റെ അന്ത്യശാസനം. വിജയ് ബാബുവിന് ഈമാസം 24 വരെ സമയം നല്‍കുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. വിജയ് ബാബു ഒളിവില്‍ കഴിയുന്നത് എവിടെയാണെന്ന് കണ്ടെത്തിയതായും കമ്മീഷണര്‍ അറിയിച്ചു.

Read Also: ബ്രൂവറി, ഡിസ്റ്റലറി അഴിമതിക്കേസില്‍ ഫയലുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണം: സർക്കാർ കോടതിയിൽ

നിലവിലെ വിവരമനുസരിച്ച് വിജയ് ബാബു ജോര്‍ജിയയിലാണെന്നാണും അദ്ദേഹം വെളിപ്പെടുത്തി. ഇതനുസരിച്ച്, ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഉടനെ തന്നെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താമെന്നും, പിടികൂടി നാട്ടിലെത്തിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും നാഗരാജു പറഞ്ഞു.

ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ്, ജോര്‍ജിയയിലേയ്ക്ക് കടന്നത്. ദുബായില്‍ തുടരുന്നത് അറസ്റ്റിലേയ്ക്ക് നീങ്ങാന്‍ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ രാജ്യം വിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോര്‍ജിയ തെരഞ്ഞെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button