Latest NewsNewsIndiaInternationalBusiness

ഇന്ത്യയിലേക്ക് ഉൽപ്പാദനം വ്യാപിപ്പിക്കാനൊരുങ്ങി ആപ്പിൾ

നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുന്നതോടെ ചൈനയ്ക്ക് പുറത്തും ഉൽപ്പാദനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

ചൈനയിൽ ഏർപ്പെടുത്തിയ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രതിസന്ധിയിലായി ആപ്പിൾ. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുന്നതോടെ ചൈനയ്ക്ക് പുറത്തും ഉൽപ്പാദനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

90 ശതമാനത്തിലധികം ആപ്പിൾ ഉൽപ്പന്നങ്ങൾ ചൈനയിലാണ് നിർമ്മിക്കുന്നത്. ഐഫോണുകൾ, ഐപാഡുകൾ, മാക്ബുക്ക് ലാപ്ടോപ്പുകൾ എന്നിവ ഉൾപ്പെടെയാണ് ചൈനയിൽ നിർമ്മിക്കുന്നത്. എന്നാൽ, ചൈനയുടെ പ്രധാന നഗരങ്ങളിൽ കോവിഡ് പിടിമുറുക്കിയത് ഉൽപ്പാദന രംഗത്ത് ആപ്പിളിന് മങ്ങലേൽപ്പിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ഉൽപ്പാദനം വ്യാപിപ്പിക്കാൻ ചൈനയ്ക്ക് ബദലായി ഇന്ത്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളെയാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്.

Also Read: ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹനുമാന്‍ സ്വാമി വിഗ്രഹം: ഹിന്ദു ആരാധനയെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button