KeralaLatest NewsNews

പന്നിക്കെണിയിലെ ദുരൂഹ മരണം: പോസ്റ്റ്‍മോർട്ടം ഇന്ന്

 

വിതുര: വിതുരയിൽ പന്നിക്കെണിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ലക്ഷ്മി എസ്റ്റേറ്റിനു സമീപം തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിൻ്റെ പുരയിടത്തിൽ ശെൽവരാജിന്‍റെ മൃതദേഹം  കണ്ടെത്തിയത്.

ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കുര്യനെന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മനഃപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കാനാണ് പോലീസ് തീരുമാനം.
എന്നാല്‍, ശെൽവരാജ് ഈ മേഖലയിൽ എന്തിന് എത്തി എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇക്കാര്യം അടക്കം പരിശോധിച്ച ശേഷമാകും തുടർ നടപടി.

ശെൽവരാജിനെ കാണാനില്ലെന്ന പരാതി ഭാര്യ മാരായിമുട്ടം പോലീസില്‍ നൽകിയതാണ് മൃതദേഹം തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button