KeralaLatest NewsNews

പിണറായി വിജയന്റെ കാല് തൊട്ടുവണങ്ങി ശ്രീരാമകൃഷ്ണന്റെ മകളും ഭർത്താവും

തവനൂര്‍: മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി. ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി. തിരുവനന്തപുരം പി.ടി.നഗറില്‍ വൈറ്റ് പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് നിരഞ്ജനയുടെ വരന്‍. തവനൂരിലെ വൃദ്ധ സദനത്തില്‍ വച്ചാണ് വിവാഹം നടന്നത്. ആര്‍ഭാടങ്ങളില്ലാതെ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങ് നടന്നത്. നിരവധി രാഷ്ട്രീയ നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തു. നിരഞ്ജനയെ അനുഗ്രഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും എത്തിയിരുന്നു. നവവരനും വധുവും മുഖ്യമന്ത്രിയുടെ കാല് തൊട്ടുവണങ്ങുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.

Also Read:പാർട്ടി ഫണ്ട് നൽകിയില്ല, ഹോട്ടൽ തല്ലിത്തകർത്ത് ഉടമയെയും ഭാര്യയെയും തെറി വിളിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറി

നിരഞ്ജനയുടെ താത്പര്യ പ്രകാരമാണ് വിവാഹം വൃദ്ധസദനത്തില്‍ വച്ച് നടത്തിയത്. ഇവിടെ ഇടയ്ക്കിടെ ശ്രീരാമകൃഷ്ണനും കുടുംബവും സന്ദര്‍ശനം നടത്താറുണ്ട്. ഇവിടുത്തെ അന്തേവാസികളോടുള്ള അടുപ്പമാണ് അവരുടെ മുന്നില്‍ വെച്ച് വിവാഹം നടത്താന്‍ നിരഞ്ജനയെ പ്രേരിപ്പിച്ചത്. തന്റെ കല്യാണം അമ്പലത്തില്‍ വച്ച് വേണ്ടെന്നും ആഭരണങ്ങളൊന്നും അധികം വേണ്ടെന്നും നിരഞ്ജന തന്നെയാണ് തീരുമാനിച്ചത്.

കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് നിലവില്‍ നിരഞ്ജന. എം.ബി.എയക്ക് പഠിക്കുമ്പോള്‍ നിരഞ്ജനയുടെ സീനിയറായിരുന്നു വരനായ സംഗീത്.

shortlink

Related Articles

Post Your Comments


Back to top button