KeralaLatest NewsNews

വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരും

 

 

ഈരാറ്റുപേട്ട: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി.സി ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്നലെ പി.സി ജോര്‍ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് ശ്രമം തുടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിന് പിന്നാലെയാണ് പി.സി ജോര്‍ജ് ഈരാട്ടുപേട്ടയിലെ വീട്ടില്‍ നിന്ന് പോയതെന്നാണ് വിവരം.

പി.സി ജോർജിന്റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയില്‍ വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button