Latest NewsNewsIndia

എക്‌സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രത്തിന് മാത്രം: ഒരുലക്ഷം കോടിയുടെ നഷ്ടമെന്ന് ധനമന്ത്രി

ഡല്‍ഹി: രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ എക്‌സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം, കേന്ദ്രസർക്കാരിന് മാത്രമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങളുമായി പങ്കിടുന്ന അടിസ്ഥാന എക്‌സൈസ് നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അതിനാൽ, നികുതിയിളവിന്റെ ബാധ്യത കേന്ദ്രസര്‍ക്കാരിന്റെ ചുമലിലാണെന്നും ധനമന്ത്രി പറഞ്ഞു. ഇതിലൂടെ ഒരുലക്ഷം കോടിയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടായിരിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

അടിസ്ഥാന എക്‌സൈസ് തീരുവ, പ്രത്യേക അഡീഷണ്‍ എക്‌സൈസ് തീരുവ, റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സെസ് എന്നിവ ചേരുന്നതാണ് പെട്രോളിന്റെയും, ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടിയെന്ന് ധനമന്ത്രി ട്വിറ്ററിലൂടെ വിശദീകരിച്ചു. ഇതില്‍ അടിസ്ഥാന എക്‌സൈസ് തീരുവ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നതും, മറ്റുള്ള പങ്കുവെക്കാത്തതുമാണെന്നും അവർ വ്യക്തമാക്കി.

കൊളസ്ട്രോളിന് കടിഞ്ഞാണിടാം… ആയുര്‍വ്വേദത്തിലൂടെ

രാജ്യത്ത് ഇന്ധനവിലയിൽ വരുത്തിയ കുറവ് പൂര്‍ണ്ണമായും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസിലാണ് വരുത്തിയിരിക്കുന്നതെന്നും 2021 നവംബറില്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചത്, റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസില്‍ നിന്ന് തന്നെയാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്നാൽ, സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്‌സൈസ് തീരുവയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button