KeralaLatest NewsIndiaNews

ജനങ്ങളോട് നുണപ്രചരണം നടത്തിയ സി.പി.എമ്മുകാർ ഇനിയെങ്കിലും സത്യം അംഗീകരിക്കാൻ തയ്യാറാവുമോ?: വി.ടി ബൽറാം

തിരുവനന്തപുരം: രാജ്യത്തെ പെട്രോൾ-ഡീസൽ വില കുറച്ച നടപടി ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുന്ന സാഹചര്യത്തിൽ, സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്ത്. അതിഭീമമായ എക്സൈസ് ഡ്യൂട്ടിയിൽ അൽപ്പം ഇളവ് അവർ വരുത്തിയതിനാലാണ് പെട്രോളിനും ഡീസലിനും വില കുറയുന്നതെന്നും, ഡ്യൂട്ടി ഇനിയും കുറച്ചാൽ അതനുസരിച്ച് എണ്ണവില ഇനിയും കുറയുമെന്നും ബൽറാം പറഞ്ഞു.

എണ്ണ വില നിയന്ത്രിക്കാനുള്ള അധികാരം മൻമോഹൻ സിംഗ് സർക്കാർ എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതിനാലാണ് പെട്രോളിനും ഡീസലിനും വില വർദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇത്ര നാളും ജനങ്ങളോട് നുണപ്രചരണം നടത്തിയ സി.പി.എമ്മുകാർ, ഇനിയെങ്കിലും സത്യം അംഗീകരിക്കാൻ തയ്യാറാവുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

വി.ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുന്നു. കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ ഏർപ്പെടുത്തി വരുന്ന അതിഭീമമായ എക്സൈസ് ഡ്യൂട്ടിയിൽ അൽപ്പം ഇളവ് അവർ വരുത്തിയതിനാലാണ് പെട്രോളിനും ഡീസലിനും വില കുറയുന്നത്. ഡ്യൂട്ടി ഇനിയും കുറച്ചാൽ അതനുസരിച്ച് എണ്ണവില ഇനിയും കുറയും. കേന്ദ്രത്തിനൊപ്പം സംസ്ഥാനം കൂടി നികുതി നിരക്ക് കുറക്കാൻ തയ്യാറായാൽ ഇവിടത്തെ ജനങ്ങൾക്ക് കൂടുതൽ ആശ്വാസം ലഭിക്കും. എണ്ണ വില നിയന്ത്രിക്കാനുള്ള അധികാരം മൻമോഹൻ സിംഗ് സർക്കാർ എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതിനാലാണ് പെട്രോളിനും ഡീസലിനും വില വർദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇത്ര നാളും ജനങ്ങളോട് നുണപ്രചരണം നടത്തിയ സിപിഎമ്മുകാർ ഇനിയെങ്കിലും സത്യം അംഗീകരിക്കാൻ തയ്യാറാവുമോ? അതോ നരേന്ദ്രമോഡി സർക്കാരിനെ ജനരോഷത്തിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള പതിവ് പരിശ്രമങ്ങളുമായി കോൺഗ്രസ് വിരുദ്ധ പ്രചരണങ്ങൾ തന്നെ തുടരുമോ?

ഇനിയെങ്കിലും മനസ്സിലാക്കുക, പെട്രോൾ, ഡീസൽ വിലകളെ ഉയർത്തി നിർത്തുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയാണ്, അല്ലാതെ ഉൽപ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ എണ്ണക്കമ്പനികൾക്ക് സമയാസമയം വരുത്തേണ്ടി വരുന്ന നേരിയ ഏറ്റക്കുറച്ചിലുകളല്ല. ഇന്ധനവില നിയന്ത്രിക്കാനുള്ള പ്രായോഗിക അധികാരം ഇപ്പോഴും സർക്കാരുകളുടെ കയ്യിൽത്തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button