Latest NewsNewsIndiaInternational

ആന്തണി ആൽബനീസ് പുതിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി: അഭിനന്ദനവുമായി നരേന്ദ്ര മോദി

ഡൽഹി: പുതിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആൽബനീസിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച, സമൂഹ മാധ്യമമായ ട്വിറ്ററിലാണ് നരേന്ദ്ര മോദി ആശംസകൾ കുറിച്ചത്.

‘ഓസ്ട്രേലിയയിലെ ലേബർ പാർട്ടിയുടെ വിജയത്തിൽ പാർലമെന്റ് അംഗമായ ആന്തണി ആൽബനീസിനെ അഭിനന്ദിക്കുന്നു. ഇൻഡോ- പസഫിക് മേഖലയിലെ സംയുക്ത താൽപര്യങ്ങളുൾപ്പെടെ, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷിപരമായ സമ്പൂർണ്ണ സഹകരണവും ശക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.

ആന്തണി ആൽബനീസ് ലേബർ പാർട്ടി പ്രതിനിധിയാണ്. ഓസ്ട്രേലിയയുടെ മുപ്പത്തി ഒന്നാമത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. തന്നെ വിജയിപ്പിച്ച, ഒരു മാറ്റത്തിന് വേണ്ടി വോട്ട് ചെയ്ത ഓസ്ട്രേലിയയിലെ പൗരൻമാരോട് ആന്തണി ആൽബനീസ് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനായിരുന്നു. അദ്ദേഹം ഗുജറാത്തി വിഭവങ്ങൾ പാചകം ചെയ്യുന്ന വീഡിയോകൾ ഇന്റർനെറ്റിൽ വൈറൽ ആവാറുണ്ട്.

shortlink

Post Your Comments


Back to top button