Latest NewsUAENewsInternationalGulf

ശൈഖ് ഖലീഫയ്ക്ക് അനുശോചനം അറിയിച്ച് യുഎഇ ജനത: വീഡിയോ പങ്കുവെച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

അബുദാബി: ശൈഖ് ഖലീഫയ്ക്ക് അനുശോചനം അറിയിച്ച് യുഎഇ ജനത. ശൈഖ് ഖലീഫയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ജനങ്ങളുടെ വീഡിയോ പുതിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചു.

Read Also: കേന്ദ്ര ഫണ്ടില്‍ പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ബിജെപി പ്രതിനിധികളെ ഒഴിവാക്കി: പ്രതിഷേധവുമായി ബിജെപി

യുഎഇയുടെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്ന യുഎഇ ജനതയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. മെയ് 13 നാണ് ശൈഖ് ഖലീഫ അന്തരിച്ചത്. നിരവധി പേരാണ് ശൈഖ് ഖലീഫയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയത്. ഇന്ത്യ, ഫ്രാൻസ്, പാകിസ്ഥാൻ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ ജനപ്രതിനിധികൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Read Also: കൂളിമാട് പാലം തകർന്നതിൽ വീഴ്ച്ച കണ്ടെത്തിയാൽ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button