CinemaMollywoodLatest NewsKeralaNewsEntertainment

‘ദിലീപിനൊപ്പം സിനിമ ചെയ്യും, അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ?’: ദുർഗ കൃഷ്ണ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മാറ്റി നിർത്തുന്നത് ശരിയല്ലല്ലോ എന്നും ദുർഗ ചോദിച്ചു. ‘ഉടൽ’ എന്ന ചിത്രത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യുമെന്നും, അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ എന്നും നടി ചോദിക്കുന്നു.

‘തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ വച്ച് ഒഴിവാക്കില്ല’, ദുർഗ പറഞ്ഞു.

Also Read:യുവതിയുടെ മാല പൊട്ടിച്ചു കടന്ന യുവാക്കളിൽ രണ്ടാമനും അറസ്റ്റിൽ

തങ്ങളെ പോലുള്ള നിരവധി പേർക്ക് അതിജീവത പ്രചോദനമാണെന്നും ദുർ​ഗ കൃഷ്ണ പറഞ്ഞു. ‘എല്ലാ പെണ്‍കുട്ടികള്‍ക്കും അതിജീവത ഒരു പ്രചോദനമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്‌നം ഉണ്ടാകുന്നത്. പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലും അല്ലാതെയും. ആ വ്യക്തി നമ്മളെപ്പോലുള്ള എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്’, ദുർഗ പറയുന്നു.

വിജയ് ബാബു വിഷയത്തിലും ദുർ​ഗ പ്രതികരിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നുമായിരുന്നു കേസിൽ ദുർഗ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button