Latest NewsNewsInternationalKuwaitGulf

കുവൈത്തിൽ മണൽക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈത്ത്: രാജ്യത്ത് മണൽക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ ദിശയിൽ നിന്ന് വീശിയടിക്കുന്ന പൊടിക്കാറ്റ് മെയ് 23-ന് കുവൈത്തിൽ പ്രവേശിക്കുമെന്നും, തുടർന്ന് രാജ്യത്തിന്റെ ഉൾഭാഗങ്ങളിലേക്ക് സഞ്ചരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മണൽക്കാറ്റിന്റെ തീവ്രത മൂലം കാഴ്ച്ച തടസപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാനൊരുങ്ങി പാക് സ്ലീപ്പര്‍ സെല്ലുകള്‍: ഇന്റലിജന്‍സ് മുന്നറിയിപ്പ്

ദൃശ്യപരത ആയിരം മീറ്ററിൽ താഴെ എന്ന രീതിയിലായിരിക്കും അനുഭവപ്പെടുക. പൊടിക്കാറ്റിന്റെ പ്രഭാവം ചൊവ്വാഴ്ച്ച പുലർച്ചെ വരെ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

Read Also: കേരളത്തില്‍ പെട്രോള്‍ വിലയില്‍ പ്രതീക്ഷിച്ച കുറവുണ്ടായില്ല: വിശദീകരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button