AlappuzhaKeralaNattuvarthaLatest NewsNews

ചാനല്‍ റിപ്പോര്‍ട്ടറെ ആക്രമിച്ച കേസ് : പ്രതി അറസ്റ്റില്‍

പത്തിയൂര്‍ പടിഞ്ഞാറ് മുറി അജിത് ഭവനത്തില്‍ അജിത്തിനെയാണ് (22) അറസ്റ്റ് ചെയ്തത്

കായംകുളം: ചാനല്‍ റിപ്പോര്‍ട്ടറെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. പത്തിയൂര്‍ പടിഞ്ഞാറ് മുറി അജിത് ഭവനത്തില്‍ അജിത്തിനെയാണ് (22) അറസ്റ്റ് ചെയ്തത്.

സി.ഡി നെറ്റ് ചാനലിലെ റിപ്പോട്ടര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം. പ്രതി മുട്ടേല്‍ പാലത്തിന് സമീപം വെച്ച്‌ ലിഫ്റ്റ് ചോദിച്ചശേഷം ആക്രമിക്കുകയായിരുന്നു. കായംകുളം മുതല്‍ ഹരിപ്പാട്, അടൂര്‍, കരുനാഗപ്പള്ളി വരെയുള്ള സി.സി ടി.വി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി സഞ്ചരിച്ച ഇതരസംസ്ഥാന രജിസ്ട്രേഷന്‍ വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Read Also : സുഹൃത്തെന്ന് ധൈര്യമായി പറയാൻ പറ്റുന്നയാളാണ് ഐശ്വര്യ റായ്: പ്രീതി സിന്റ

ജില്ല പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ സി.ഐ മുഹമ്മദ് ഷാഫി, കനകക്കുന്ന് സി.ഐ ജയകൃഷ്ണന്‍, എസ്.ഐമാരായ ഉദയകുമാര്‍, ശ്രീകുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button