Latest NewsCricketNewsSports

അപകടകാരിയായ സ്ട്രൈക്കറാണവന്‍, ഓസ്ട്രേലിയയിലെ ബൗണ്‍സുള്ള പിച്ചുകളില്‍ അവന് ശരിക്കും തിളങ്ങാനാകും: മാത്യു ഹെയ്ഡന്‍

മുംബൈ: ഐപിഎല്ലിൽ രാഹുല്‍ ത്രിപാഠിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഐപിഎല്‍ കമന്‍റേറ്ററും മുന്‍ ഓസ്ട്രേലിയന്‍ താരവുമായ മാത്യു ഹെയ്ഡന്‍. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാനുള്ള ത്രിപാഠിയുടെ കഴിവും ഷോർട് പിച്ച് പന്തുകള്‍ അടിച്ചുപറത്താനുള്ള മികവുമാണ് ത്രിപാഠിയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്ന് ഹെയ്ഡന്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു.

‘രാജ്യാന്തര ക്രിക്കറ്റില്‍ തിളങ്ങാനുള്ള എല്ലാ പ്രതിഭയും അവനിലുണ്ട്. അപകടകാരിയായ സ്ട്രൈക്കറാണവന്‍. വിക്കറ്റിന്‍റെ ഇരുവശത്തേക്കും ഒരുപോലെ കളിക്കാനുമാകും. ഷോർട് പിച്ച് പന്തുകള്‍ നിഷ്പ്രയാസം കളിക്കാനുളള അവന്‍റെ മികവാണ് എന്നില്‍ ഏറ്റവും മതിപ്പുളവാക്കിയത്. അവനെ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമിലെടുക്കു. ഓസ്ട്രേലിയയിലെ ബൗണ്‍സുള്ള പിച്ചുകളില്‍ അവന് ശരിക്കും തിളങ്ങാനാകും’ ഹെയ്ഡന്‍ പറഞ്ഞു.

Read Also:- സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി..

അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസണെയും രാഹുല്‍ ത്രിപാഠിയെയും തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനത്തെ വിമർശിച്ച് മുൻ താരങ്ങളും ആരാധകരും രംഗത്തെത്തി. ഐപിഎല്ലില്‍ നിറം മങ്ങിയ വെങ്കടേഷ് അയ്യരും പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ഇഷാന്‍ കിഷനുമെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോഴാണ് ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും തിളങ്ങിയ സഞ്ജുവിനെയും ഹൈദരാബാദിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ത്രിപാഠിയെയും സെലക്ടര്‍മാര്‍ തഴഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button