Latest NewsIndia

യുവതിയുമൊത്ത് ഹോട്ടലില്‍ മുറിയെടുത്ത 61കാരന്‍ ​ ലൈംഗികബന്ധത്തിനിടെ കു‌ഴഞ്ഞു വീണു മരിച്ചു

യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ലൈംഗികബന്ധത്തിനിടെയാണ് ഇയാള്‍ കുഴഞ്ഞുവീണതെന്ന് പൊലീസിന് വ്യക്തമായത്.

മുംബൈ: ലൈംഗികബന്ധത്തിനിടെ 61കാരന്‍ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. നാല്‍പ്പതുകാരിയുമായാണ് ഇയാള്‍ രാവിലെ പത്തുമണിയോടെ മുംബൈ കുര്‍ളയിലെ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാൽ, അല്പസമയം കഴിഞ്ഞപ്പോള്‍ യുവതി ഹോട്ടല്‍ റിസ്പഷനിലേക്ക് ഫോണ്‍ ചെയ്ത് ഒപ്പമുള്ള ആള്‍ക്ക് അനക്കമില്ലെന്ന് അറിയിക്കുകയായിരുന്നു,​

ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ലൈംഗികബന്ധത്തിനിടെയാണ് ഇയാള്‍ കുഴഞ്ഞുവീണതെന്ന് പൊലീസിന് വ്യക്തമായത്.

read also: കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാള്‍ കസ്റ്റഡിയില്‍: ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം

ലൈംഗികബന്ധത്തിനിടെ ഇയാള്‍ മദ്യപിക്കാന്‍ ശ്രമിച്ചുവെന്നും അതിനിടെ കുഴഞ്ഞു വീഴുകയുമായിരുന്നെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, യുവതി കസ്റ്റഡിയിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button