KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മത്സ്യ ബന്ധനത്തിന് തടസ്സമില്ല

ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ വേ​ഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോ മീറ്റർ വേ​ഗതയിലും ശക്തമായ കാറ്റിനും സാധ്യത.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. എന്നാൽ, ഒരു ജില്ലകളിലും റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടില്ല. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരള തീരത്ത് നിലവിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

അതേസമയം, ലക്ഷദ്വീപിൽ മത്സ്യ ബന്ധനത്തിന് വിലക്ക്. ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ വേ​ഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോ മീറ്റർ വേ​ഗതയിലും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് മധ്യ കിഴക്കൻ ബം​ഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button