Latest NewsIndia

സിബിഎസ്ഇ പരീക്ഷാ നിയമങ്ങളിൽ മാറ്റം: മനഃപാഠം പഠിച്ചാൽ മാർക്ക് നേടാനാവില്ല, ചോദ്യപേപ്പറുകളും മാറും

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ (സിബിഎസ്‌ഇ) വീണ്ടും പഴയ പാതയിലേക്ക് മടങ്ങി. അടുത്ത വര്‍ഷം മുതല്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഒരു തവണയായി നടത്തും. ഇതുമായി ബന്ധപ്പെട്ട് ഒമ്പത്, പത്ത്, 11, 12 പരീക്ഷാ സമ്പ്രദായത്തിലും ബോര്‍ഡ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പത്താം ക്ലാസിലെ 40 ശതമാനം ചോദ്യങ്ങള്‍ അവര്‍ പഠിച്ചതിന്റെ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും.

മനഃപാഠത്തിന് പകരം മനസ്സിലാക്കി പഠിക്കണമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഓപ്ഷണല്‍ ചോദ്യങ്ങള്‍ 50 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറച്ചു. 40 ശതമാനം ചോദ്യങ്ങള്‍ ചെറിയ ഉത്തരങ്ങള്‍ക്കുള്ളതായിരിക്കും. അതേസമയം, ഹൈസ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് ഇന്റേണല്‍ പരീക്ഷാ സമ്പ്രദായത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ബോര്‍ഡ് ഉത്തരവില്‍ വ്യക്തമാക്കി.

സ്‌കൂളുകള്‍ മുമ്പ് ഇന്റേണല്‍ പരീക്ഷകള്‍ നടത്തിയിരുന്ന രീതി തന്നെ തുടരും. ഒമ്പതും 10 ക്ലാസുകൾക്ക് വേണ്ട ആകെ മാര്‍ക്ക്: 100ആണ്. മനസ്സിലാക്കിയതിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍: 40% ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍: 20% ഉണ്ടാവും. ഹ്രസ്വവും ദീര്‍ഘവുമായ ഉത്തര ചോദ്യങ്ങള്‍: 40% ഉണ്ടായിരിക്കും. 11,12 ക്ലാസുകള്‍ക്ക് ആകെ മാര്‍ക്ക്: 100 ആണ്. മനസ്സിലാക്കിയതിനെ അടിസ്ഥാനമാക്കിയുള്ളത്: 30 %. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍: 20%. ഹ്രസ്വവും ദീര്‍ഘവുമായ തരത്തിലുള്ള ഉത്തരത്തിന്റെ ചോദ്യങ്ങള്‍: 50%.

അതേസമയം, സിബിഎസ്‌ഇ സ്കൂളുകളിലെ അധ്യാപകരുടെ അഭിപ്രായം, ‘വിദ്യാര്‍ത്ഥികള്‍ മനഃപാഠം നിര്‍ത്തേണ്ടിവരും, ഇനി അവര്‍ മനസ്സിലാക്കി പഠിക്കണം. എങ്കില്‍ മാത്രമേ ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിയൂ’, എന്നാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button