Latest NewsIndiaInternational

പൊതുവായ, സ്വതന്ത്രമായ ഇൻഡോ-പസഫിക് മേഖല ഞങ്ങളുടെ സംയുക്ത താല്പര്യമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ടോക്കിയോ: പൊതുവായ അവകാശങ്ങളുള്ള സ്വതന്ത്രമായ ഇൻഡോ-പസഫിക് മേഖല ഞങ്ങളുടെ സംയുക്ത താല്പര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് രാഷ്ട്രങ്ങളുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇപ്രകാരം പ്രഖ്യാപിച്ചത്.

എല്ലാവർക്കും ഒരേ അവകാശമുള്ള പൊതുവായ സ്വതന്ത്ര സംവിധാനമുള്ള ഇൻഡോ-പസഫിക് മേഖല ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത താല്പര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഭീഷണികൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, ക്വാഡ് വളരെ പ്രസക്തിയുള്ള ഒരു സഖ്യമാണെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

ഈ സംഘടനയുടെ സംയുക്തമായ ശക്തിയും സഹകരണവും പരസ്പര വിശ്വാസവും മറ്റുള്ള ജനാധിപത്യ രാജ്യങ്ങൾക്ക് നൽകുന്ന ഊർജവും ആത്മവിശ്വാസവും വളരെ വലുതാണെന്ന് പറഞ്ഞ നരേന്ദ്ര മോദി, സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന ഇൻഡോ-പസഫിക് മേഖല ക്വാഡ് സഖ്യത്തിന്റെ ആത്യന്തിക ലക്ഷ്യമാണെന്നും പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button