Latest NewsNewsIndia

‘ജനഗണമനക്കൊപ്പം വന്ദേമാതരവും ആദരിക്കപ്പെടണം’: കോടതിയിൽ ഹർജി നൽകി അശ്വിനി ഉപാധ്യായ

ന്യൂഡൽഹി: ജനഗണമനക്കൊപ്പം വന്ദേമാതരവും ആദരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ. ഇന്ത്യൻ സ്വാതന്ത്ര സമരങ്ങളിൽ വന്ദേമാതരം ശ്രേഷ്ഠമായ പങ്കുവെച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം പൊതുതാൽപര്യ ഹർജി നൽകിയിരിക്കുന്നത്.

കൂടാതെ, സ്കൂളുകളിലും കോളേജുകളിലും ഈ ഗാനം ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ നിർദ്ദേശം നൽകണമെന്നും ഉപാധ്യായ ആവശ്യപ്പെട്ടു. നമ്മുടെ ചരിത്രത്തിന്റെയും പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണ് വന്ദേമാതരമെന്ന് ഹർജിയിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

ഏതെങ്കിലും ഒരു പൗരൻ വന്ദേമാതരത്തോട് പ്രത്യക്ഷമായോ പരോക്ഷമായോ അനാദരവ് കാണിക്കുകയാണെങ്കിൽ അത് തടയണമെന്നും അവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വന്ദേമാതരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി ദേശീയ നയം രൂപീകരിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button