CricketLatest NewsNewsSports

വനിതാ ടി20 ചലഞ്ചിൽ സൂപ്പര്‍നോവാസിന് തകർപ്പൻ ജയം

പൂനെ: വനിതാ ടി20 ചലഞ്ചിലെ ആദ്യ മത്സരത്തില്‍ സൂപ്പര്‍നോവാസിന് തകർപ്പൻ ജയം. ട്രെയ്ല്‍ബ്ലേസേഴ്‌സിനെ 49 റണ്‍സിനാണ് സൂപ്പര്‍നോവാസ് തകർത്തത്. ടോസ് നേടി ബാറ്റിംഗിനെത്തിയ സൂപ്പര്‍നോവാസ് 20 ഓവറിൽ 164 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ട്രെയ്ല്‍ബ്ലേസേഴ്‌സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു. നാല് വിക്കറ്റ് നേടിയ പൂജ വസ്ത്രകറാണ് ട്രെയ്ല്‍ബ്ലേസേഴ്‌സിനെ തകര്‍ത്തത്.

ക്യാപ്റ്റൻ സ്മൃതി മന്ഥാമ (34) മാത്രമാണ് ട്രെയ്ല്‍ബ്ലേസേഴ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ജമീമ റോഡ്രിഗസ് (24), ഹെയ്‌ലി മാത്യൂസ് (18), രേണുക സിംഗ് (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുതാരങ്ങള്‍. സോഫിയ ഡങ്ക്‌ളി (1), ഷര്‍മിന്‍ അക്തര്‍ (0), റിച്ചാ ഘോഷ് (2), അരുന്ധതി റെഡ്ഡി (0), സല്‍മ ഖതുന്‍ (0), പൂനം യാദവ് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

Read Also:- വെള്ളം കുടിച്ച് വായ്നാറ്റം കുറയ്ക്കാം!

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍ നോവാസിന് ഹര്‍മന്‍പ്രീത് കൗര്‍ (37), ഹര്‍ലീന്‍ ഡിയോള്‍ (35), ദിയേന്ദ്ര ഡോട്ടിന്‍ (32) എന്നിവരാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഹെയ്‌ലി മാത്യൂസ് മൂന്നും സല്‍മാ ഖതുന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

shortlink

Post Your Comments


Back to top button