Latest NewsKeralaNews

പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ: അന്തിമ വിധി ഇന്ന്

ജസ്റ്റിസ് ഗോപിനാഥ് അദ്ധ്യക്ഷനായ ബെഞ്ചാണ് പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇന്ന് അന്തിമ വിധി. പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വിദ്വേഷ പ്രസംഗക്കേസില്‍ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. സാമൂഹിക വിമര്‍ശനമാണ് താന്‍ നടത്തിയതെന്നായിരുന്നു പി.സി ജോര്‍ജിന്റെ വാദം. എന്നാല്‍, പി.സി ജോര്‍ജ് പലയിടങ്ങളിലും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Read Also: പീഡനം സഹിക്കാനാവാതെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങി: 2022 മെയ് 22ന് മുഖ്യമന്ത്രിക്ക് നൗഷിജയുടെ വക സല്യൂട്ട്

ജസ്റ്റിസ് ഗോപിനാഥ് അദ്ധ്യക്ഷനായ ബെഞ്ചാണ് പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. പി.സി ജോര്‍ജ് വെണ്ണലയില്‍ നടത്തിയ പ്രസംഗം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു. ഓണ്‍ലൈന്‍ ചാനലില്‍ വന്ന പ്രസംഗത്തിന്റെ പകര്‍പ്പാണ് കോടതി വിശദമായി പരിശോധിച്ചത്. പി.സി ജോര്‍ജിന്റെ മകനും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജാണ് പി.സി ജോര്‍ജിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചിട്ടില്ലെന്നും, വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്നും ഹര്‍ജിയില്‍ പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button