KeralaLatest NewsNews

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും

 

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം കഴക്കൂട്ടം ജി.വി.എച്ച്.എസിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട്, സജീവമായ ഒരു അധ്യയന വർഷത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

42,90000 കുട്ടികളും 1,80,507 അദ്ധ്യാപകരും 24,798 അനദ്ധ്യാപകരുമാണ് ജൂൺ ഒന്നിന് സ്‌കൂളിലെത്തുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം പി.എസ്.സി വഴി 4857 അദ്ധ്യാപകരെയും 490 അനദ്ധ്യാപകരെയും നിയമിച്ചെന്നും അ‌ദ്ദേഹം പറഞ്ഞു. ‘സ്‌കൂളുകളുടെ അറ്റകുറ്റപ്പണി മെയ് 27 ന് പൂർത്തികരിക്കും. സമ്പൂർണ്ണ ശുചീകരണം നടത്തണം. കുടിവെള്ള ടാങ്കുകൾ ജലസ്രോതസ്സുകൾ തുടങ്ങിയവ ശുചിയാക്കണം.

സ്‌കൂൾ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. പ്രവേശനോത്സവം സ്‌കൂൾ പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ നാട്ടിലെ ഉത്സവമായിത്തന്നെ നടത്തണം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 145 സ്‌കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 75 സ്‌കൂൾ കെട്ടിടങ്ങൾ ഇക്കൊല്ലം ഉദ്ഘാടനം ചെയ്യും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് മാസം 30 ന് ഉച്ചക്ക് 3.30 ന് മുഖ്യമന്ത്രി നിർവഹിക്കും. ഇടതുസർക്കാരിന്റെ പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്‌കൂളുകളിലേക്ക് 10.34 ലക്ഷം വിദ്യാർത്ഥികളാണ് കടന്നുവന്നത്’- മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button