KeralaLatest NewsNews

അതിജീവിതയെ സർക്കാർ വേട്ടയാടുന്നു, നടിയുടെ വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കും: കെസി വേണു​ഗോപാല്‍

തിരുവനന്തപുരം: അതിജീവിതയെ സർക്കാർ വേട്ടയാടുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണു​ഗോപാല്‍. കേസ് സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണെന്നും, അതിജീവിത വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസ്താവന കുറ്റബോധം കാരണമാണെന്നും കെ.സി വേണു​ഗോപാല്‍ ആരോപിച്ചു.

Also Read:അവതാരകയുടെ ചോദ്യത്തിന് മുന്നിൽ വിയർത്ത് രാഹുൽ ഗാന്ധി, ഉത്തരം കിട്ടാതെ ഉഴലുന്നതിന്റെ വൈറൽ വീഡിയോ

‘തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. നടനെ സഹായിക്കുന്നത് യുഡിഎഫാണെന്ന ആരോപണം ജയരാജന്റെ തെരഞ്ഞെടുപ്പ് തമാശയാണ്. എല്‍ഡിഎഫല്ലേ ഭരിക്കുന്നത്. ജനങ്ങൾക്ക്‌ എല്ലാം അറിയാം. അവരെ കബളിപ്പിക്കാൻ നോക്കരുത്’, കെ.സി വേണു​ഗോപാല്‍ പറഞ്ഞു.

‘ബിജെപിയുമായി കോണ്‍ഗ്രസിന് വോട്ട് കച്ചവടമെന്ന ആരോപണം തെറ്റാണ്. സ്ഥാനാര്‍ഥികള്‍ എല്ലാ ഓഫീസുകളിലും കയറും. ബിജെപി ഓഫീസില്‍ മാത്രമല്ല സിപിഎം ഓഫീസിലും ഉമ തോമസ് കയറിയിട്ടുണ്ട്. ഇത് രാഷ്ട്രീയമാണ്. അവിടെ തുടർന്ന് പോരേണ്ട ചില രീതികളുണ്ട്. ഉമ അത് പിന്തുടരുന്നു’, കെ സി വേണു​ഗോപാല്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button