Latest NewsKeralaIndia

സ്വർണ്ണക്കടത്ത് വിമാന ജീവനക്കാർ വഴിയും: കരിപ്പൂരിൽ അറസ്റ്റിലായത് എയർ ഇന്ത്യ ജീവനക്കാരൻ

മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്തു സംഘമാണ് ഇതിനു പിന്നിലെന്നും നവനീത് പറഞ്ഞു

കോഴിക്കോട്: കരിപ്പൂരില്‍ വിമാനജീവനക്കാര്‍ വഴിയും വന്‍ സ്വര്‍ണ്ണക്കടത്ത്. കഴിഞ്ഞദിവസം അറസ്റ്റിലായ എയര്‍ ഇന്ത്യ ജീവനക്കാരന്‍ നവനീത് സിങ് ആറുതവണ സ്വര്‍ണ്ണം കടത്തിയതായി കണ്ടെത്തി. ഷൂവിനുളളില്‍ ഒളിപ്പിച്ച് നാലരക്കോടി രൂപയുടെ സ്വര്‍ണ്ണം കടത്തിയെന്നാണ് മൊഴി.

ഇന്നലെ, ഒന്നേകാല്‍ കിലോ സ്വര്‍ണ്ണവുമായാണ് നവനീത് കസ്റ്റംസ് പിടിയിലായത്. വിമാനത്തിന്റെ ശുചിമുറിയിൽ സ്വർണ്ണക്കടത്തു സംഘം ഉപേക്ഷിച്ചു പോകുന്ന സ്വർണ്ണമെടുത്ത് ഷൂവിനുള്ളിൽ ആക്കി പുറത്തെത്തിക്കുന്നതാണ് നവനീതിന്റെ ദൗത്യം. ഓരോ പ്രാവശ്യവും മൂന്നു ലക്ഷം രൂപ വീതം ലഭിച്ചുവെന്നാണു നവനീത് മൊഴി നൽകിയത്.

മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്തു സംഘമാണ് ഇതിനു പിന്നിലെന്നും നവനീത് പറഞ്ഞു. രണ്ടു മാസം മുൻപും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിമാനജീവനക്കാർ പിടിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button