Latest NewsNewsIndiaBusiness

ജിഎസ്ടി നികുതി സ്ലാബ്: പുനക്രമീകരണം ഉടൻ ഇല്ല

കൂടുതൽ വരുമാനം ലക്ഷ്യമിട്ടുകൊണ്ടാണ് ജിഎസ്ടി സ്ലാബിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങിയത്

രാജ്യത്ത് ജിഎസ്ടി നികുതി സ്ലാബിലെ പുനക്രമീകരണം ഉടൻ നടപ്പിലാക്കില്ല. മൂന്ന് സ്ലാബുകളാക്കി പുനക്രമീകരിക്കാനായിരുന്നു തീരുമാനമെങ്കിലും രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പം വെല്ലുവിളി ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ.

കൂടുതൽ വരുമാനം ലക്ഷ്യമിട്ടുകൊണ്ടാണ് ജിഎസ്ടി സ്ലാബിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങിയത്. നിലവിൽ 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നികുതി സ്ലാബുകൾ ഉള്ളത്. ഇവ മൂന്ന് സ്ലാബുകളിൽ പുനക്രമീകരിക്കാനാണു പദ്ധതി.

Also Read: നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ചില തുണിത്തരങ്ങളുടെ ജിഎസ്ടി 12 ശതമാനമായി ഉയർത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ ഡിസംബറിൽ തന്നെ കൗൺസിൽ തീരുമാനം പിൻവലിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button