KeralaLatest NewsNews

പി.സി ജോര്‍ജ് ഒരു കാര്യം ഓര്‍ത്തിരുന്നില്ല അല്ലേ, പണി കൊടുത്താല്‍ തിരിച്ച് കിട്ടും: ടെന്നി ജോപ്പന്‍

ഇതാണ് ദൈവത്തിന്റെ ശക്തി, ഞാനും കിടന്നില്ലേ ജോര്‍ജേ 69 ദിവസം : പണി കൊടുത്താല്‍ അത് തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല, അല്ലേ

കൊല്ലം: പി.സി ജോര്‍ജ് ജയിലിലായതില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്‍. പി.സി ജോര്‍ജ് ഒരു കാര്യം ഓര്‍ത്തില്ല അല്ലേ, പണി കൊടുത്താല്‍ അത് തിരിച്ച് കിട്ടും. ടെന്നി ജോപ്പന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോര്‍ജിനെതിരെ രംഗത്ത് വന്നത്.

Read Also: മതസൗഹാർദ്ദം തകർക്കാനുള്ള നീക്കത്തിനെതിരെ കർശന നടപടി വേണം: ബി.ഡി.ജെ.എസ്

‘പി.സി ജോര്‍ജിന്റെ ഗൂഢാലോചനയിലാണ്, താനും 69 ദിവസം ജയിലിലായത്, അതുകൊണ്ട് ജോര്‍ജേ നീയും അനുഭവിക്കൂ’, എന്ന് പറഞ്ഞാണ് ടെന്നി ജോപ്പന്‍ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരിക്കുന്നത്.

അതേസമയം, ആ ഗൂഢാലോചനയില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നും അയാളും ഉടന്‍ കുടുങ്ങുമെന്നും ജോപ്പന്‍ കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ‘ഇനി ഒരാള്‍ക്ക് കൂടി ഉണ്ട് ഇതുപോലെ കിട്ടാന്‍, അതും വൈകിയിട്ടില്ല. ഉടനെ ഉണ്ടാകും. അതാണ് ദൈവത്തിന്റെ ശക്തി. നിന്റെയൊക്കെ ഗൂഢാലോചന കാരണം ഞാനും കിടന്നില്ലേ ജോര്‍ജേ 69 ദിവസം. അപ്പോള്‍ നീയും അനുഭവിക്ക്’, എന്നാണ് ജോപ്പന്റെ കുറിപ്പിലുള്ളത്.

ഏറെ വിവാദം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പുകേസില്‍, ടെന്നി ജോപ്പന്‍ അറസ്റ്റിലായിരുന്നു. സോളാര്‍ അഴിമതി കേസിലെ മുഖ്യ പ്രതികളായ സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനുമൊപ്പം ജോപ്പന്‍ കൂട്ടുനിന്നു എന്നായിരുന്നു കേസ്. അഴിമതിയില്‍ ഉള്‍പ്പെട്ട ഉന്നതര്‍ക്ക് സഹായം ചെയ്തത് ജോപ്പനാണെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. പത്തനംതിട്ട കോന്നി സ്വദേശിയായ വ്യവസായി ശ്രീധരന്‍ നായരുടെ പരാതിയെ തുടര്‍ന്നായിരുന്നു ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button