corona positive storiesCOVID 19Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 373 കേസുകൾ

യുഎഇയിലെ കോവിഡ് കണക്കുകൾ അറിയാം

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 373 പുതിയ കേസുകളാണ് യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 347 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ബുധനാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: മുദ്രാവാക്യത്തിന്റെ പേരില്‍ കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാന്‍,പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീര്‍

905,841 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,89,609 പേർ രോഗമുക്തി നേടി. 2,302 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 13,930 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ബുധനാഴ്ച്ച 238,458 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read Also: നവജാത ശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽ കാർഡ്, കേന്ദ്ര സർക്കാർ പദ്ധതി ഉടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button