KannurNattuvarthaLatest NewsKeralaNews

റോഡരികിൽ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു

കാസർ​ഗോഡ് നീലേശ്വരം സ്വദേശി എം ജെ ജോസഫാണ് (78) മരിച്ചത്

കണ്ണൂര്‍: പൊള്ളലേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ വയോധികൻ മരിച്ചു. കാസർ​ഗോഡ് നീലേശ്വരം സ്വദേശി എം ജെ ജോസഫാണ് (78) മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. കണ്ണൂർ ചക്കരക്കൽ മതുക്കോത്ത് റോഡരികിൽ ആണ് ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

Read Also : വളരെ എളുപ്പത്തിൽ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് വീട്ടിൽ തയ്യാറാക്കാം

സംഭവത്തിൽ, ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button