Latest NewsIndiaNews

എം.പി വസതിയിൽ നിന്ന് ഭ​ഗവന്ത് സിങ് മാനെ ഒഴിപ്പിക്കാനൊരുങ്ങി ലോക്സഭാ സെക്രട്ടറിയേറ്റ്

ഏപ്രിൽ 13 വരെയായിരുന്നു ഭ​ഗവന്ത് മാന് എം.പി വസതിയിൽ താമസിക്കാൻ അനുമതിയുണ്ടായിരുന്നത്.

ന്യൂഡൽഹി: ആം ആദ്മി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭ​ഗവന്ത് സിങ് മാനെ എം.പി വസതിയിൽ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി ലോക്സഭാ സെക്രട്ടറിയേറ്റ്. എം.പി സ്ഥാനം രാജി വെച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഭ​ഗവന്ത് മാൻ താമസം മാറാത്ത സാഹചര്യത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റ് എം.പി വസതി ഒഴിപ്പിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ മാർച്ചിലാണ് ഭ​ഗവന്ത് മാൻ സൻ​ഗൂർ എം.പി സ്ഥാനം രാജി വെച്ചത്. പഞ്ചാബ് മുഖ്യമന്ത്രിയാകുന്നതിനായിരുന്നു രാജി. ഏപ്രിൽ 13 വരെയായിരുന്നു ഭ​ഗവന്ത് മാന് എം.പി വസതിയിൽ താമസിക്കാൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ, അതിന് ശേഷവും വസതി ഒഴിയാത്തതിനെ തുടർന്ന് ഭഗവന്ത് മാന്റെ താമസം അനധികൃതമായി പ്രഖ്യാപിക്കുകയായിരുന്നു.

Read Also: ബാങ്ക് ഓഫ് ഇന്ത്യ അറ്റാദായം പ്രഖ്യാപിച്ചു

കേന്ദ്ര സർക്കാരിന്റെ നോർത്ത് അവന്യൂവിലുള്ള ഡ്യൂപ്ലെക്‌സ് നമ്പർ 33, അതിന്റെ യൂണിറ്റുകൾ, ഡ്യൂപ്ലെക്‌സ് നമ്പർ 153 എന്നിവയാണ് ഭ​ഗവന്ത് മാന് അനുവദിച്ചിരുന്നത്. ‘പ്രസ്തുത അലോട്ട്മെന്റ് ഏപ്രിൽ 14 മുതൽ ഭ​ഗവന്ത് മാന്റെ പേരിൽ റദ്ദാക്കിയിരിക്കുന്നു. ഏപ്രിൽ 13 ന് ശേഷം മുൻ എം.പി കെട്ടിടം കൈവശപ്പെടുത്തിയത് അനധികൃതമാണ്’- സെക്രട്ടറിയേറ്റ് എസ്റ്റേറ്റ് ഓഫീസർക്ക് അയച്ച നിവേദനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button