Latest NewsUAENewsInternationalGulf

യുഎഇയിൽ പൊടിക്കാറ്റ്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയിലെ ചില പ്രദേശങ്ങളിൽ ദൃശ്യപരത 2000 മീറ്ററിൽ കുറവായിരിക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Read Also: എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ടിനെതിരെ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്

പൊടി നിറഞ്ഞ കാലാവസ്ഥയിൽ വാഹനമോടിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്. കാലാവസ്ഥ അനുകൂലമല്ലാത്തപ്പോൾ സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലിക്കുന്നത് വളരെ പ്രധാനമാണെന്ന് അധികൃതർ അറിയിച്ചു. റോഡുകളിൽ പോകുന്നതിന് മുൻപ് വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കണം. പാത മാറുമ്പോൾ വേഗത കുറയ്ക്കുക. മുന്നിലും പിന്നിലും ഉള്ള വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക. പൊടി കൂടുതലായാൽ വിൻഡോ ഗ്ലാസ് അടച്ച് എസി ഓണാക്കണമെന്നും അധികൃതർ അറിയിച്ചു.

Read Also: പ്രതിരോധ, രക്ഷാപ്രവർത്തന രംഗങ്ങളിൽ ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button