തിരുവനന്തപുരം: വീഡിയോ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എ.എന്‍ രാധാകൃഷ്ണന്. പൈങ്കിളിയൊക്കെ വിട്ട് പിടിയ്ക്കെന്നാണ് മുഖ്യമന്ത്രിയോട് രാധാകൃഷ്ണന് പറയാനുള്ളത്. വീഡിയോ വിവാദം നിര്‍ത്തി മുഖ്യമന്ത്രി വികസനം സംസാരിക്കണമെന്നും, പ്രചാരണം അത്തരത്തിൽ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
Also Read:മാല്‍വെയര്‍ പ്രചരിപ്പിക്കുന്നു: സൂം ആപ്പ് ഉപയോഗിക്കുന്നവർക്ക് നിര്‍ദ്ദേശവുമായി കമ്പനി
‘തൃക്കാക്കരയില്‍ ബിജെപി അത്ഭുതം സൃഷ്ടിക്കുമെന്ന് ഉറപ്പുണ്ട്. ക്രിസ്ത്യന്‍ വോട്ട് മുഴുവൻ ഇത്തവണ ബിജെപിയ്ക്ക് ആകും കിട്ടുക. പി.സി ജോര്‍ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി മാറും. അത് വിധിയെ കാര്യമായി ബാധിക്കും’, എ.എന്‍ രാധാകൃഷ്ണന് കൂട്ടിച്ചേർത്തു.
അതേസമയം, തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു. വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോ ജോസഫിന്റെ ഭാര്യയോടൊപ്പമാണെന്നും, തനിക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഉമ തോമസ് പ്രതികരിച്ചു.
Post Your Comments