ErnakulamLatest NewsKeralaNattuvarthaNews

‘അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ ബി.ജെ.പി ജയിക്കും’: ആത്മവിശ്വാസമുണ്ടെന്ന് സുരേഷ് ഗോപി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് വോട്ട് അഭ്യർത്ഥിച്ച് സുരേഷ്ഗോപി. അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ, ബി.ജെ.പി ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. എ.എൻ. രാധാകൃഷ്ണൻ ജയിച്ചാൽ, മണ്ഡലത്തിൽനിന്ന് അദ്ദേഹത്തിനാെപ്പം പ്രവർത്തിക്കാൻ തയാറാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

‘ഒരു ഉറപ്പു തരാം. എന്നെ എം.എൽ.എയും എം.പിയും ആക്കേണ്ട. എ.എൻ.ആർ ഇവിടെ ജയിച്ച് എം.എൽ.എ ആയാൽ, ഇനിയുള്ള എന്റെ സിനിമാ ജീവിതം അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന ജനങ്ങൾക്കൊപ്പമാകും. പി.ടിയുടെ നടക്കാതെ പോയ വികസന സ്വപ്നങ്ങൾ എ.എൻ. രാധാകൃഷ്ണന് നടപ്പാക്കാൻ കഴിയും. അതിന് മോദിയുടെ പിന്തുണയുണ്ട്‌,’ സുരേഷ് ഗോപി വ്യക്തമാക്കി.

ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം,ദാമ്പത്യബന്ധത്തിന് പതിനാല് ദിവസം ആയുസ്: ശ്രുതി മരിച്ചത് ദുരൂഹസാഹചര്യത്തില്‍

കോൺഗ്രസിന്റെ കുത്തക മണ്ഡലം ആയിരുന്ന അമേഠിയിൽ, രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ സ്മൃതി ഇറാനി ജയിച്ചതിന് ശേഷം വന്ന വലിയ മാറ്റങ്ങൾ വിവരിച്ചാണ് ബി.ജെ.പി തൃക്കാക്കരയിൽ പ്രചാരണം ശക്തമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button