Latest NewsKeralaIndia

‘അതെൻ്റെ ലൈഫ് അല്ല, ഇതെൻ്റെ വൈഫാണ്’: അമൃതയുടെയും ഗോപി സുന്ദറിന്റെയും വിവാഹ വാർത്തയിൽ പ്രതികരണവുമായി ബാല 

കൊച്ചി: ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ വന്‍ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞതായുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. ക്ഷേത്രത്തിൽ വെച്ച് ഇരുവരും മാലയിട്ട് നിൽക്കുന്ന ഫോട്ടോ വൈറലാണ്. ഇതിനിടെ, സംഭവത്തിൽ പ്രതികരണവുമായി അമൃതയുടെ മുൻ ഭർത്താവ് ബാല രംഗത്തെത്തി.

ബാലയുടെ പേജിന് താഴെ അഭിപ്രായം ചോദിച്ച് ഒട്ടേറെ പേരെത്തിയതോടെയാണ് പ്രതികരണവുമായി താരമെത്തിയത്. ‘ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച് പേര്‍ വിളിക്കുന്നു. അതെൻ്റെ ലൈഫ് അല്ല, ഇതെൻ്റെ വൈഫാണ്. ഞാന്‍ നന്നായി ഇപ്പോള്‍ ജീവിക്കുന്നു. അവര്‍ അങ്ങനെ പോവുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കാം.’ ബാല പറയുന്നു.

ഭാര്യ എലിസബത്തിനൊപ്പമാണ് വീഡിയോയ്ക്കു മുന്നില്‍ ബാലയെത്തിയത്. ഇരുവരുടെയും പേര് പരാമര്‍ശിക്കാതെയാണ് ഫേസ്ബുക്ക് വീഡിയോയില്‍ ബാല പ്രതികരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button