CricketLatest NewsNewsSports

ഐപിഎല്‍ ഫൈനൽ പ്രവേശനം, ഏറെ അഭിമാനത്തോടെ വോണ്‍ ഉയരങ്ങളിലിരുന്ന് ഞങ്ങളെ ഇന്ന് നോക്കിക്കാണും: ബട്‌ലർ

അഹമ്മദാബാദ്: രാജസ്ഥാന്റെ ഐപിഎല്‍ ഫൈനൽ പ്രവേശനം ആദ്യ നായകന്‍ ഷെയ്‌ന്‍ വോണിന് സമർപ്പിച്ച് ജോസ് ബട്‌ലർ. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മിന്നും സെഞ്ച്വറിയുമായി രാജസ്ഥാന് ജയമൊരുക്കിയ ബട്‌ലറുടെ മത്സരത്തിന് ശേഷമുള്ള പ്രതികരണം വോണുമായി ടീമിനുള്ള അടുപ്പം വിളിച്ചോതുന്നതായിരുന്നു. ഏറെ അഭിമാനത്തോടെ വോണ്‍ ഉയരങ്ങളിലിരുന്ന് ഞങ്ങളെ ഇന്ന് നോക്കിക്കാണുമെന്ന് ബട്‌ലർ പറഞ്ഞു.

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്താണ് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ കടന്നത്. ജോസ് ബട്‌ലറുടെ സെഞ്ച്വറിയാണ് (106*) രാജസ്ഥാന് ജയമൊരുക്കിയത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളി.

Read Also:- ചർമ്മം തിളങ്ങാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍!

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബാംഗ്ലൂർ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രജത് പടിദാറിന്റെ(58) ഇന്നിംഗ്‌സാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button