ThiruvananthapuramKeralaNattuvarthaLatest NewsNews

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം കർശനമാക്കാൻ കേരളം: ഡി.ജി.പിക്ക് ആഭ്യന്തര വകുപ്പിന്റെ നിർദേശം

ഉച്ചഭാഷിണി ഉപയോഗം പ്രായമായവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു: ശബ്ദ നിയന്ത്രണം കർശനമാക്കാൻ കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ ഉപയോഗിക്കുന്ന ഉച്ചഭാഷിണിയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡി.ജി.പിക്ക് നിർദേശം നൽകി. ഉത്സവപ്പറമ്പുകളിലും മറ്റു മതപരമായ ചടങ്ങുകളിലും നിയന്ത്രണം ബാധകമായിരിക്കും.

ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ 2020 ൽ പ്രാബല്യത്തിലായിട്ടും ഇതുവരെ ഇത് ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് അടുത്തിടെ ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചഭാഷിണി പ്രയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

Also Read:കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള കുത്തിവെപ്പ് ഇനി മുതല്‍ കോവിൻ പോർട്ടൽ വഴി

കുട്ടികൾ, പ്രായം ചെന്നവർ, രോഗികൾ തുടങ്ങിയവർക്ക് ഉച്ചഭാഷിണികളിൽ നിന്നുള്ള അമിത ശബ്ദം നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സർക്കാർ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല എന്നാണ് 2020 ലെ കേന്ദ്ര ചട്ടം പറയുന്നത്. എന്നാൽ, ഇത് ഇപ്പോഴും ഫലപ്രദമായി നടപ്പാക്കി വരുന്നില്ല. ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, വിരുന്ന് ഹാൾ, അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ അല്ലാതെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഇതും നിയന്ത്രണവിധേയമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button