Latest NewsKeralaNews

കാട്ടുപന്നിയെ ഇനി കൊല്ലാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിലവിൽ, കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി നൽകാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻമാർക്ക് മാത്രമാണ്.

തിരുവനന്തപുരം: ജനജീവിതത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ കൊല്ലാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ. ജനങ്ങൾക്ക് ഉപദ്രവകാരികളായ കാട്ടുപന്നിയെ അനുയോജ്യ മാർഗ്ഗങ്ങളിലൂടെ നശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി ചെയർമാൻ, മേയർ എന്നിവർക്കാണ് ഇതിന് അനുമതിയുള്ളത്. വിഷം,സ്‌ഫോടക വസ്തു, വൈദ്യുതി ഷോക്ക് എന്നീ മാർഗ്ഗങ്ങളിലൂടെ കൊല്ലാൻ പാടില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

Read Also: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടിമുടി മാറുന്നു

അതേസമയം, കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം നേരത്തെ കേന്ദ്രം നിരാകരിച്ചു. എന്നാൽ, ആവശ്യമെങ്കിൽ കാട്ടുപന്നികളെ തുരത്താനോ ഇല്ലാതാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം ഉപയോഗിക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് കൊല്ലാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇപ്പോൾ സർക്കാർ പുറത്തിറക്കിയത്. നിലവിൽ, കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി നൽകാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻമാർക്ക് മാത്രമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button