KeralaLatest NewsNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ദിവസം എക്‌സിറ്റ് പോളിന് നിരോധനം

 

 

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ദിവസം രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെ എക്‌സിറ്റ് പോൾ നടത്തുന്നത് നിരോധിച്ചു. എക്‌സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേ ഇലക്‌ട്രോണിക് മീഡിയ വഴി 29ന് വൈകിട്ട് ആറ് മണി മുതൽ 31ന് വൈകിട്ട് ആറ് മണി വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇതിനിടെ, തൃക്കാക്കരയിൽ കള്ളവോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തി. തൃക്കാക്കരയിലെ ബൂത്ത് നമ്പർ 161-ൽ 5 വ്യാജ വോട്ടുകൾ ചോർത്തെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

സ്ഥലത്തില്ലാത്തതും മരിച്ചു പോയതുമായ വോട്ടർമാരുടെ പേരുകൾ കണ്ടെത്തി പോളിംഗ് ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ടെന്നും ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്കും ജില്ലാ കളക്ടർക്കും നൽകുമെന്നും വി.ഡി സതീശൻ പറഞ്ഞു. ഏതെങ്കിലും തരത്തിൽ കള്ളവോട്ടിന് ശ്രമമുണ്ടായാൽ അത് കണ്ടെത്താൻ യു.ഡി.എഫിന് ശക്തമായ മെക്കാനിസം ഇക്കുറി ഉണ്ടെന്നും സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button