Latest NewsIndiaNews

കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാല വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു

അമൃത്സര്‍: കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാല വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ച് നടന്ന വെടിവെയ്പ്പിലാണ് സിദ്ദുവിന് വെടിയേറ്റത്. വെടിവെയ്പ്പില്‍ സിദ്ദു മൂസേവാല ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ, ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിദ്ദു മൂസേവാല, മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button