KeralaLatest News

കപട മതേതരത്വത്തേക്കാൾ ഒത്തിരി ഉയരങ്ങളിലാണ് രാജ്യസ്നേഹമെന്ന വികാരം: പി സി ജോർജ്

കോട്ടയം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശമായ ഇന്ന് പരസ്യപ്രചാരണം അവസാനിക്കുമ്പോൾ തടസ്സങ്ങളെല്ലാം കാറ്റിൽ പറത്തി കേരള ജനപക്ഷം നേതാവ് പിസി ജോർജ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത് ബിജെപി അണികൾക്ക് ആവേശമായി. അതേസമയം, കപട മതേതരത്വത്തിനേക്കാൾ ഒരുപാട് ഉയരങ്ങളിലാണ് രാജ്യസ്നേഹമെന്ന വികാരമെന്ന് പിസി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

‘നാല് വോട്ടിനുവേണ്ടി ഈ നാടിനെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കുന്നവർക്കെതിരെ ആകട്ടെ നിങ്ങളുടെ വോട്ട്.
കപട മതേതരത്വത്തേക്കാൾ ഒത്തിരി ഉയരങ്ങളിലാണ് രാജ്യസ്നേഹമെന്ന വികാരം….
ഭാരതമെന്ന വികാരം…’

ഇതിന്റെ താഴെ നിരവധി അനുകൂല പ്രതികൂല കമന്റുകളാണ് മിനിറ്റുകൾക്കുള്ളിൽ നിറഞ്ഞിരിക്കുന്നത്. ‘വർഗ്ഗീയ ശക്തികൾക്ക് കുടപിടിയ്‌ക്കുന്ന ഇടതുപക്ഷത്തിന്റേയും യുഡിഎഫിന്റേയും ഇരട്ടനീതി’ എന്ന വിഷയമാണ് ബിജെപി പ്രധാനമായും പ്രചരണ ആയുധമാക്കുന്നത്.

ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കൾ കൊട്ടികലാശത്തിന് നേതൃത്വം നൽകികൊണ്ട് പ്രചാരണ രംഗത്തുണ്ട്. കേന്ദ്രസർക്കാറിന്റെ വികസനപദ്ധതികളെല്ലാം സംസ്ഥാന സർക്കാറിന്റേതാക്കി പ്രചരിപ്പിക്കുന്ന സിപിഎമ്മിനേയും തൃക്കാക്കരയിൽ ബിജെപി തുറന്നു കാട്ടി.

പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ ഭീകരത വളർത്താൻ കൂട്ടു നിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ജനം തിരിയുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം വ്യക്തമാക്കുന്നത്. കൊച്ചുകുട്ടികളെ കൊണ്ട് കൊലവിളി മുദ്രാവാക്യമടക്കം വിളിപ്പിച്ച് കേരളത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ബിജെപിയുടെ ദേശീയ നേതാക്കളടക്കം വിമർശിച്ചിരുന്നു. ദേശീയ നേതാക്കളടക്കം എത്തിയാണ് എഎൻ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button