AlappuzhaKeralaNattuvarthaLatest NewsNews

വിദ്വേഷ മുദ്രാവാക്യം വിളി: കുട്ടിയെ പഠിപ്പിച്ചത് എസ്‌ഡിപിഐ മണ്ഡലം സെക്രട്ടറി, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി മതവിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍, പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പത്ത് വയസ്സുകാരനെ വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത്, എസ്‌ഡിപിഐ മണ്ഡലം സെക്രട്ടറി സുധീറാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ പിതാവും ഇതിനായി സഹായിച്ചു. ഇയാള്‍ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം ഏറ്റുവിളിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു.

സംഭവത്തിൽ കുട്ടിയുടെ പിതാവ് അഷ്‌കറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ കുട്ടിയുടെ വീടിന് മുന്നില്‍ തടിച്ചു കൂടിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍, പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇയാള്‍ക്കൊപ്പം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിരുന്നു.

ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുന്നില്ല, വീട്ടുകാർ പീഡിപ്പിക്കുന്നു:നിയമനടപടിക്കൊരുങ്ങി സ്വവർഗ അനുരാഗികളായ ആദിലയും നൂറയും
അതേസമയം, ‘കൊലവിളി’ മുദ്രാവാക്യം അര്‍ത്ഥം അറിയാതെയെന്ന് വിളിച്ചതെന്ന് കുട്ടി വ്യക്തമാക്കി. എന്‍ആര്‍സി- സിഎഎ പ്രതിഷേധ പരിപാടിക്ക് പോയപ്പോള്‍ അവിടെ കുറേ ഇക്കാക്കമാരാണ് ഇത് ആദ്യം വിളിച്ചതെന്നും അത് കേട്ടാണ് മുദ്രാവാക്യം പഠിച്ചതെന്നും കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button