KollamKeralaNattuvarthaLatest NewsNews

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. കൊല്ലം ചിതറ മടത്തറ ജംഗ്ഷനിൽ നടന്ന അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കടക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ഒരു കുട്ടിയെ ചികിത്സക്കായി എസ്.എ.ടിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ കുടുങ്ങിപോയ ഡ്രൈവറെ അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെത്തിച്ചത്. മന്ത്രിമാരായ വീണ ജോര്‍ജും, ചിഞ്ചു റാണിയും അപകടത്തില്‍പ്പെട്ടവരെ മെഡിക്കല്‍ കോളേജിൽ ചെന്ന് സന്ദര്‍ശിച്ചു. ബസ് അപകടത്തെത്തുടർന്ന് മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. കൺട്രോൾ റൂം നമ്പർ-0471 2528322

shortlink

Related Articles

Post Your Comments

Related Articles


Back to top button