KeralaLatest NewsNews

കെ.എസ്.ആർ.ടി.സി ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

സെൻട്രൽ വർക്സ് സ്റ്റോറിലാണ് മനോജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിലെ ഡിപ്പോ എൻജിനീയർ മനോജാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയാണ് മനോജ്. കുറച്ചു ദിവസം മുൻപാണ് പാപ്പനംകോടേക്ക് സ്ഥലം മാറി വന്നത്. സെൻട്രൽ വർക്സ് സ്റ്റോറിലാണ് മനോജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

Read Also: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: അപലപിച്ച് കെ.സുരേന്ദ്രന്‍

അതേസമയം, അട്ടപ്പാടിയിൽ പത്താംക്ലാസുകാരൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്ന് പോലീസ് പറഞ്ഞു. കൽക്കണ്ടി തോട്ടപ്പുര സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിതാണ് വീടിന് മുന്നിൽ കെട്ടിയ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. കൂട്ടുകാരെപ്പോലെ തനിക്കും മൊബൈൽ ഫോൺ ഓൺലൈനിലൂടെ വാങ്ങണമെന്ന് അഭിജിത് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button